കൊ​ച്ചി: ഷെയിന്‍ നിഗം വിവാദത്തില്‍ ‘അമ്മ’യും സിനിമാനിര്‍മാതാക്കളുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച 27 ന്. ‘ഉല്ലാസം’ സിനിമ ഷെയിന്‍ ഡബ് ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം. 28 ന് നിര്‍മാതാക്കളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ചേരും. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടേ​യും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ഭാ​ര​വാ​ഹി​ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ‘ഉ​ല്ലാ​സം’ സി​നി​മ ഷെ​യ്ന്‍ ഡ​ബ് ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം.

ഷെ​യ്ന്‍ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന വെ​യി​ല്‍, കു​ര്‍​ബാ​നി എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ചി​ത്രീ​ക​ര​ണം പാ​തി​വ​ഴി​യി​ല്‍ മു​ട​ങ്ങു​ക​യും ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യ ഉ​ല്ലാ​സം സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ര്‍​ത്താ​യാ​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഷെ​യ്നും നി​ര്‍​മാ​താ​ക്ക​ളും ത​മ്മി​ല്‍ ത​ര്‍​ക്കം ഉടലെടുത്തത്.

കലൂര്‍ സ്റ്റുഡിയോയിലെത്തിയാണ് ഷെയിന്‍ ഡബ്ബിങ് ചെയ്തത്. ഏറെ വിവാദങ്ങള്‍ക്കു ശേഷം അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിര്‍ദേശമനുസരിച്ചാണു ഷെയ്ന്‍ ഡബ്ബിങ്ങിനു തയാറായത്. 2018 മാര്‍ച്ചില്‍ ഷൂട്ടിങ് തുടങ്ങാന്‍ ധാരണയായിരുന്ന ഉല്ലാസം ഒരു വര്‍ഷം വൈകി കഴിഞ്ഞ മാര്‍ച്ചിലാണ് ആരംഭിച്ചത്. ജൂലൈയില്‍ ഷൂട്ടിങ് പൂര്‍ത്തിയായെങ്കിലു ഡബ്ബിങ് ചെയ്യാത്തതിനാല്‍ പുറത്തിറക്കാനായില്ല. 25 ലക്ഷം രൂപ കരാര്‍ ഒപ്പിട്ട് ആരംഭിച്ച സിനിമയ്ക്കു ഷെയ്ന്‍ 20 ലക്ഷം രൂപ കൂടി അധിക പ്രതിഫലം ആവശ്യപ്പെട്ടതാണു വിവാദമായത്. ഇതിന്റെ പേരില്‍ ഷെയ്ന്‍ ഡബ്ബ് ചെയ്യാനും തയാറായിരുന്നില്ല.