ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ലോകബാങ്ക്​ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യന്‍ സാമ്ബത്തിക ശാസ്​ത്രജ്ഞര്‍. ആഗോള സാമ്ബത്തിക പ്രതിസന്ധിക്കുള്ള പ്രധാന കാരണം ഇന്ത്യയിലെ വളര്‍ച്ച കുറഞ്ഞതാണെന്നായിരുന്നു ഐ.എം.എഫിന്‍െറ വിശദീകരണം. ആഗോള സാമ്ബത്തിക രംഗത്തെ കുറിച്ചുള്ള പ്രവചനങ്ങളില്‍ ഇന്ത്യ എത്ര​ത്തോളം സ്വാധീനം ചെലുത്തിയെന്ന ചോദ്യത്തിന്​ 80 ശതമാനം എന്നായിരുന്നു ഗീതാ ഗോപിനാഥിന്‍െറ മറുപടി.

എന്നാല്‍, ഗീതാ ഗോപിനാഥിന്‍െറ പ്രസ്​താവനക്കെതിരെ ഇന്ത്യന്‍ സാമ്ബത്തിക ശാസ്​ത്രജ്ഞനായ ആകാശ്​ ജിന്‍ഡാല്‍ രംഗത്തെത്തി. ഇന്ത്യയുടേത്​ മാത്രമല്ല യു.എസി​േന്‍റയും ചൈനയുടേയും സാമ്ബത്തിക സ്ഥിതിയും ആഗോള വളര്‍ച്ച കുറയുന്നതിനുള്ള കാരണമായി. യു.എസ്​-ചൈന വ്യാപാര യുദ്ധം ലോകത്ത്​ പ്രതിസന്ധി സൃഷ്​ടിക്കുകയാണ്​. ഇക്കാര്യത്തില്‍ ഇന്ത്യയെ മാത്രം കുറ്റപ്പെടുത്തിയിട്ട്​ കാര്യമില്ലെന്നും ​അദ്ദേഹം പറഞ്ഞു.

ഇന്ത്യ റിസേര്‍ച്ച്‌​ ആന്‍ഡ്​ റേറ്റിങ്ങിലെ സാമ്ബത്തിക ശാസ്​ത്രജ്ഞനായ സുനില്‍ സിന്‍ഹക്കും ഇതേ അഭിപ്രായമാണുള്ളത്​. ആഗോള വ്യാപര രംഗത്തെ തകര്‍ച്ചയാണ്​ ഇന്ത്യന്‍ ജി.ഡി.പിയെ ബാധിക്കുന്നത്​. അല്ലാതെ തിരിച്ചല്ല. ആഗോള സമ്ബദ്​വ്യവസ്ഥയില്‍ കയറ്റുമതി കുറയുകയാണ്​. ഇത്​ ഇന്ത്യന്‍ ജി.ഡി.പിയെ പ്രതികൂലമായി ബാധിക്കുന്നു. ചൈന, യു.എസ്​, റഷ്യ തുടങ്ങി എല്ലാ രാജ്യങ്ങളും പ്രതിസന്ധി നേരിടുകയാണ്​. ഒരു രാജ്യത്തെ മാത്രം ബാധിക്കുന്ന പ്രശ്​നമല്ല ഇത്​​.

നേരത്തെ ഇന്ത്യയുടെ സമ്ബദ്​രംഗത്തെ കുറിച്ചുള്ള പ്രവചനത്തിന്‍െറ പേരില്‍ ഗീതാ ഗോപിനാഥിന്​ വന്‍ വിമര്‍ശനം നേരിടേണ്ടി വരുമെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ പി.ചിദംബരം മുന്നറിയിപ്പ്​ നല്‍കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഗീതാ ഗോപിനാഥിനെതിരെ വിമര്‍ശനങ്ങള്‍ ശക്​തമാവുന്നത്​.