പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ തെ​രു​വ് നാ​യ ആ​ക്ര​മ​ണം. 20 പേ​ർ​ക്കാ​ണ് തെ​രു​വു നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദി​വ​സ​ങ്ങ​ളാ​യി ന​ഗ​ര​ത്തി​ൽ തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് ജ​ന​ങ്ങ​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

വിദ്യാർഥികളും വൃദ്ധരും ഉൾപ്പടെയുള്ളവർക്ക് കടിയേറ്റു. നഗരത്തിന്‍റെ പല പ്രദേശങ്ങളിലൂടെ ഓടി നടന്നാണ് തെരുവ് നായ ആക്രമണം നടത്തിയത്. എല്ലാവരെയും കടിച്ചത് ഒരു നായ തന്നെയാണെന്ന് ആക്രമണത്തിനിരയായവർ പറഞ്ഞു. നായയെ പിന്നീട് നാട്ടുകാർ അടിച്ചുകൊന്നു.