ന്യൂ​ഡ​ല്‍​ഹി: നേ​പ്പാ​ളി​ല്‍ മ​രി​ച്ച എ​ട്ടു മ​ല​യാ​ളി​ക​ളു​ടെ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. കാ​ഠ്മ​ണ്ഡു​വി​ലെ ത്രി​ഭൂ​വ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല ആ​ശു​പ​ത്രി​യി​ല്‍ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം പൂ​ര്‍​ത്തി​യാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11നു​ള്ള വി​മാ​ന​ത്തി​ല്‍ എ​ട്ടു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ കാ​ഠ്മ​ണ്ഡു​വി​ല്‍​നി​ന്ന് നാ​ട്ടി​ലേ​ക്ക് അ​യ​ക്കും.

എം​ബാം ചെ​യ്ത് സൂ​ക്ഷി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഒ​രു വി​മാ​ന​ത്തി​ലാ​യി​രി​ക്കും ഡ​ല്‍​ഹി വ​ഴി നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ക. ചൊ​വ്വാ​ഴ്ച​യാ​ണ് നേ​പ്പാ​ളി​ലെ ദ​മ​നി​ലെ റി​സോ​ര്‍​ട്ടി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ എ​ട്ടു മ​ല​യാ​ളി​ക​ളെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ടു​കോ​ണം സ്വ​ദേ​ശി പ്ര​വീ​ണ്‍ കു​മാ​ര്‍ നാ​യ​ര്‍, ഭാ​ര്യ ശ​ര​ണ്യ, മ​ക്ക​ളാ​യ ശ്രീ​ഭ​ദ്ര, ആ​ര്‍​ച്ച, അ​ഭി​ന​വ് എ​ന്നി​വ​രും കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി ര​ഞ്ജി​ത്, ഭാ​ര്യ ഇ​ന്ദു​ല​ക്ഷ്മി, മ​ക​ന്‍ വൈ​ഷ്ണ​വ് എ​ന്നി​വ​രു​മാ​ണ് മ​രി​ച്ച​ത്.