ബര്‍ലിങ്ടണ്‍ (ടൊറന്റോ) : കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായുള്ള പ്രത്യേക ക്യാമ്പ് ഏപ്രില്‍ 10 മുതല്‍ 12  വരെ  ബര്‍ലിംഗ്ടണിലുള്ള ഹോളിഡേ ഇന്‍ ബര്‍ലിങ്ടണ്‍ കോണ്‍ഫറന്‍സ് സെന്ററില്‍ വെച്ച് നടത്തപ്പെടും. ഏപ്രില്‍ 10ന് വൈകുന്നേരം 5  മണിക്ക്  ആരംഭിക്കുന്ന ക്യാമ്പ് ഏപ്രില്‍ 12  നു  ഉച്ചക്ക് അവസാനിക്കും.

18 – 30 വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. കാനഡയിലെ വിവിധ പട്ടണങ്ങളിലെ കോളേജുകളില്‍  നിന്നുള്ള യുവജനങ്ങള്‍ പങ്കെടുക്കുന്നു .പ്രയ്‌സ് ആന്‍ഡ് വര്‍ഷിപ്പ് ,  കൗണ്‍സിലിംഗ്, ടാലെന്റ്‌റ് നൈറ്റ് തുടങ്ങി നിരവധി പ്രോഗ്രാമുകള്‍ ഉള്‍പ്പെടുന്നതാണ് “റീബൂട്ട് “ യുവജന ക്യാമ്പ് .

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മാത്രമാണ് പ്രവേശനം. താമസവും  ഭക്ഷണവും ഉള്‍പ്പെടെ 100 ഡോളര്‍ ആണ് രെജിസ്‌ട്രേഷന്‍ ഫീസ്.

“റീബൂട്ട് “ യുവജന ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് സോളമന്‍ ബെഞ്ചമിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: സോളമന്‍ ബെഞ്ചമിന്‍ 289 990 8713