ജയ്പൂര്‍: നാം വിശ്വസിക്കുന്ന പാര്‍ട്ടിയെ അതിരുവിട്ടു സ്‌നേഹിക്കുന്ന പല പ്രവര്‍ത്തകരെയും കാണാറുണ്ട്. സ്വന്തം ജീവന്‍ തന്നെ പാര്‍ട്ടിക്കായി സമര്‍പ്പിക്കാന്‍ തയ്യാറായവരും നമ്മുടെ രാജ്യത്തുണ്ട്.

താന്‍ വിശ്വസിക്കുന്ന, സ്‌നേഹിക്കുന്ന പ്രസ്ഥാനത്തിന്റെ പേര് തന്റെ കുഞ്ഞിന് നല്‍കിയിരിക്കുകയാണ് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍. കോണ്‍ഗ്രസ് ജെയ്ന്‍ എന്നാണ് ഇയാള്‍ കുഞ്ഞിന് ഇട്ടിരിക്കുന്ന പേര്.

രാജസ്ഥാനിലെ ഉദയ്പൂരിലാണ് പ്രവര്‍ത്തകന്‍ കുഞ്ഞിന് കോണ്‍ഗ്രസ് എന്ന് പേരിട്ടത്. മാധ്യമപ്രവര്‍ത്തകനായ രാകേഷ് ഗോസ്വാമിയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. കുഞ്ഞിന്റെ ഫോട്ടോയ്‌ക്കൊപ്പം കോണ്‍ഗ്രസ് ജെയ്‌ന്റെ ജനന സര്‍ട്ടിഫിക്കറ്റും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിനോടകം തന്നെ കുഞ്ഞും കുഞ്ഞിന്റെ പേരും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Rakesh Goswami

@DrRakeshGoswami

Congress worker in Udaipur names his son, Congress Jain. @INCIndia @INCRajasthan

View image on TwitterView image on Twitter
437 people are talking about this