തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി വി​ട്ട മു​ന്‍ എം.​എ​ല്‍.​എ എ.​വി. താ​മ​രാ​ക്ഷ​നെ തി​രി​െ​ച്ച​ടു​ക്കാ​ന്‍ ആ​ര്‍.​എ​സ്.​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ല്‍ ത​ത്ത്വ​ത്തി​ല്‍ ധാ​ര​ണ​. ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക​സ​മി​തി​യി​ലു​ണ്ടാ​യ ധാ​ര​ണ ചൊ​വ്വാ​ഴ്​​ച ചേ​ര്‍​ന്ന സം​സ്ഥാ​ന​സ​മി​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു.

താ​മ​രാ​ക്ഷ​ന്‍ മാ​തൃ​സം​ഘ​ട​ന​യി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​ന്‍ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​തി​നെ​തു​ട​ര്‍​ന്ന്​ ഇ​ക്കാ​ര്യ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ക്കു​ക​യാ​ണെ​ന്ന്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ്​ യോ​ഗ​ത്തി​ല്‍ റി​​​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു.

സം​സ്ഥാ​ന​സ​മി​തി​യി​ല്‍ ആ​രും ഇ​തി​ല്‍ എ​തി​ര്‍​പ്പ്​ പ്ര​ക​ടി​പ്പി​ച്ചി​ല്ല. ല​യ​ന​സ​മ്മേ​ള​നം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ ആ​ലോ​ചി​ച്ച്‌​ പ​റ​യാ​മെ​ന്ന്​ താ​മ​രാ​ക്ഷ​ന്‍ അ​റി​യി​ച്ച​താ​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി യോഗത്തില്‍ പറഞ്ഞു.