അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസ്സിയേഷന്‍ (അമ്മ) വനിതാ വിഭാഗം സംഘടന രൂപീകൃതമായി. അറ്റ്‌ലാന്റായുടെ ചരിത്രത്തില്‍ ഇദംപ്രഥമമായാണ് മലയാളി സമൂഹത്തില്‍ നിന്നും വനിതകള്‍ക്കായി. ഒരു വേദി രൂപം കൊള്ളുന്നത്.  സമൂഹത്തിലെ പ്രഗത്ഭരായ   ഒരുകൂട്ടം വനിതകളാണ് പ്രസ്ഥാനത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. അറ്റ്‌ലാന്റായിലെ മലയാളി വനിതകളുടെ  ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ആനി അനുവേലില്‍ (എഡിറ്റര്‍ നാട്ടുവിശേഷം) ഈ സംരഭത്തെ വിശേഷിപ്പിച്ചു.

ഈ പ്രസ്ഥാനം  അറ്റ്‌ലാന്റായിലെ വനിതകള്‍ക്ക് തങ്ങളുടെ സാമൂഹികവും കലാപരവുമായകഴിവുകള്‍ പ്രതിഫലിപ്പിക്കുന്നതിനുള്ള ഒരു വേദിയായി തീരട്ടെ എന്ന് റോഷന്‍ മെറാന്‍ഡസ് (അമ്മ ജന: സെക്രട്ടറി) അറിയിച്ചു.

വനിതാ വേദിയുടെ പ്രഥമ കണ്‍വീനറായ സീനാ കുടിലിലും, പൗളിന്‍ അത്തിമറ്റം , കൃഷ്ണ രവിന്ദ്രനാറഥ്,  ജീനാ ജോസ്, എലിസബത്ത് തോമസ്സ്  എന്നിവരുള്‍പ്പെട്ട എക്‌സിക്യുട്ടീവ്  കമ്മറ്റിയും പ്രവര്‍ത്തനമാരംഭിച്ചു.  മഹിളാ വേദിയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26ന് ” അമ്മ” യുടെ ആഭിമുഖൃത്തില്‍ നടക്കുന്ന റിപ്പബ്‌ളിക്ക്  ദിനാഘോഷ ചടങ്ങില്‍ വെച്ചു നടത്തപ്പെടുന്നതും ഔദ്യോഗിക ഉത്ഘാടനം വിപുലമായ പരിപാടികളോടെ മാര്‍ച്ച് 8 ന് നടത്തപ്പെടുന്നതുമാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ കരിക്കാടന്‍