കാഞ്ഞങ്ങാട്: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പിറകോട്ടുപോയതുപോലെ പൗരത്വഭേദഗതിക്കെതിരേയെടുക്കുന്ന തീരുമാനങ്ങളില്‍നിന്നും സമരങ്ങളില്‍നിന്നും പിണറായി സര്‍ക്കാരിന് പിന്‍മാറേണ്ടിവരുമെന്ന് ബി.ജെ.പി. സംസ്ഥാന വൈസ്‌ പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു.

പൗരത്വഭേദഗതിനിയമത്തിനെതിരേ നടക്കുന്ന വിദ്വേഷപ്രചാരണങ്ങള്‍ക്കെതിരേ ജാഗ്രതാസമതി കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ സംഘടിപ്പിച്ച ജനജാഗ്രതാസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജനപിന്തുണ നഷ്ടപ്പെട്ട കോണ്‍ഗ്രസും സി.പി.എമ്മും സമരങ്ങളുടെ പേരില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ മുസ്‌ലിങ്ങളെ കൂടെ നിര്‍ത്താനുള്ള അഭ്യാസമാണ് നിലവില്‍ നടത്തുന്നത്. ഇന്ത്യയില്‍ മതേതരത്വം നിലനില്‍ക്കുന്നത് ഇവിടെ ഹിന്ദുക്കള്‍ ഭൂരിപക്ഷമായതുകൊണ്ടാണ്. പ്രധാനമന്ത്രിയുടെ മതം വികസനമാണ്. സമരത്തില്‍ മതം കലര്‍ത്തിയാണ് മറ്റുള്ളവര്‍ സംസാരിക്കുന്നതെ ന്നും ‘ എ.പി.അബ്ദുള്ളക്കുട്ടി വ്യക്തമാക്കി .