ന്യൂഡല്‍ഹി: മാധ്യമങ്ങളും ഇടനിലക്കാരും ബിജെപിയെ ഒരിക്കലും പിന്തുണയ്ക്കില്ല. അവര്‍ കള്ളവും വ്യജപ്രചരണവും നടത്തിക്കൊണ്ടേയിരിക്കും നിങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് മോഡിയുടെ ആഹ്വാനം. ജെപി നഡ്ഡയെ ബിജെപിയുടെ പുതിയ അദ്ധ്യക്ഷനായി നിയോഗിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഡി.

മാധ്യമങ്ങളില്‍ നിന്നോ മദ്ധ്യസ്ഥരില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള സഹായം ബിജെപി പ്രതീക്ഷിക്കേണ്ടതില്ല. പകരം ജനങ്ങളിലേക്ക് നേരിട്ടു ചെല്ലുകയാണ് വേണ്ടത്. കോണ്‍ഗ്രസുമായി ചേര്‍ന്ന് പോകുന്നു ചില ഗ്രൂപ്പുകള്‍ ഇപ്പോഴും ഭാവിയിലും ഉണ്ടാകും. അതുകൊണ്ടു നമുക്ക് നേട്ടം ഉണ്ടാക്കാന്‍ ഒട്ടും സമയം പാഴാക്കേണ്ടതില്ല. മാധ്യമങ്ങള്‍ പ്രത്യേക ചായ്‌വ്‌ പ്രകടിപ്പിക്കുകയാണെന്ന ആരോപണമാണ് പ്രധാനമന്ത്രി പ്രസംഗത്തില്‍ ഉടനീളം ഉന്നയിച്ചത്.

മാധ്യമങ്ങളുടെ ചായ്‌വിനെ ഭയപ്പെടാതെ കരുത്തോടെ നില നില്‍ക്കാന്‍ അദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. നമ്മുടെ ആശയത്തെ അവര്‍ എതിര്‍ക്കുമ്ബോള്‍ അവര്‍ ജനങ്ങളെയും എതിര്‍ക്കുകയാണ്. അതുകൊണ്ട് വ്യാജപ്രചരണങ്ങളും നുണകളും പ്രചരിപ്പിക്കുകയും അതിലൂടെ ആശയക്കുഴപ്പം ഉണ്ടാക്കുകയും മാത്രമാണ് പിന്നെയുള്ള വഴി. ഓരോ വിഷയവും പ്രത്യേകമായി ശ്രദ്ധയില്‍ കൊണ്ടുവന്ന് കാര്യങ്ങളെ തിരിക്കുകയാണ് വേണ്ടതെന്നും അദേഹം പറഞ്ഞു. ഇതിനായി അവര്‍ തുടര്‍ച്ചയായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അതേ രീതിയില്‍ അതേ പാതയിലൂടെ തന്നെ നമ്മളും പിന്തുടരണം. ജനങ്ങളുടെ വിശ്വാസം കൂടെയുള്ളതിനാല്‍ ബിജെപിയ്ക്ക് തന്നെയായിരിക്കും അന്തിമ വിജയമെന്നും പ്രധാനമന്ത്രി പറഞ്ഞു.