തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്ക് ഉ​ട​ന്‍​ത​ന്നെ കേ​ര​ള​ത്തി​ലെ ഒ​ന്നാ​മ​ത്തെ വ​ലി​യ ബാ​ങ്കാ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ള ബാ​ങ്കി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലാ​ഭ​ക്കൊ​തി​യു​ള്ള ബാ​ങ്കു​ക​ള്‍​ക്കെ​തി​രാ​യ സ​ഹ​ക​ര​ണ ബ​ദ​ലാ​ണ് കേ​ര​ള ബാ​ങ്കെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്‍റെ​യാ​കെ ബാ​ങ്കിം​ഗ് ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​ന്‍ പ​ര്യാ​പ്ത​മാ​ണ് കേ​ര​ള​ബാ​ങ്ക് ശൃം​ഖ​ല. കേ​ര​ള​ത്തി​ലെ ഒ​ന്നാ​മ​ത്തെ ബാ​ങ്കാ​കാ​ന്‍ കേ​ര​ള​ബാ​ങ്കി​ന് അ​ധി​ക​കാ​ലം വേ​ണ്ടി​വ​രി​ല്ല. നി​ല​വി​ല്‍ ര​ണ്ടാ​മ​ത്തെ വ​ലി​യ ബാ​ങ്കാ​ണി​ത്. 1216 ശാ​ഖ​ക​ളും 1,53,000 കോ​ടി നി​ക്ഷേ​പ​വു​മു​ള്ള എ​സ്ബി​ഐ​യാ​ണ് ഒ​ന്നാ​മ​ത്. കേ​ര​ള​ബാ​ങ്കി​ന് ആ​ദ്യ​ഘ​ട്ടം 825 ശാ​ഖ​ക​ളും 65,000 കോ​ടി​യു​ടെ നി​ക്ഷേ​പ​വു​മു​ണ്ട്. ഇ​തി​നു​പു​റ​മേ പ്രാ​ഥ​മി​ക കാ​ര്‍​ഷി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍, ലൈ​സ​ന്‍​സ്ഡ് അ​ര്‍​ബ​ന്‍ ബാ​ങ്കു​ക​ള്‍ എ​ന്നി​വ​യു​ടെ ശാ​ഖ​ക​ളു​ണ്ട്. ഇ​വ​യെ​ല്ലാം കൂ​ടി​യു​ള്ള​താ​ണ് കേ​ര​ള ബാ​ങ്കി​ന്‍റെ അം​ഗ​ത്വ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​ടു​ത്ത മൂ​ന്നു​വ​ര്‍​ഷം കൊ​ണ്ട് മൂ​ന്നു ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ക എ​ന്ന​ത് അ​തി​രു​ക​വി​ഞ്ഞ സ്വ​പ്ന​മ​ല്ല. കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട ബാ​ങ്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് കേ​ര​ള ബാ​ങ്കി​ന്‍റെ ല​ക്ഷ്യം. കേ​ര​ള ബാ​ങ്ക് രൂ​പീ​ക​രി​ക്കു​ന്പോ​ള്‍ ക്രെ​ഡി​റ്റ് മേ​ഖ​ല​യു​ടെ സ​ഹ​ക​ര​ണ​സ്വ​ഭാ​വം ന​ഷ്ട​പ്പെ​ടു​മെ​ന്ന വാ​ദം ശ​രി​യ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.