ന്യൂഡല്‍ഹി: NDA സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

സര്‍ക്കാരിന് പണത്തിനോ ഫണ്ടിനോ ഒരു യാതൊരു ക്ഷാമവുമില്ലെന്നും എന്നാല്‍ തീരുമാനമെടുക്കാനുള്ള കഴിവാണ് ഇല്ലാത്തതെന്നുമായിരുന്നു കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത്.

നാഗ്പൂരില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയായിരുന്നു അദ്ദേഹം സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തിയത്.

“കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഞാന്‍ 17 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് നടത്തിയത്. ഈ വര്‍ഷം 5 ലക്ഷം കോടി രൂപയുടെ പദ്ധതി നടത്താനാകുമെന്നാണ് ഞാന്‍ കരുതുന്നത്,” ഗഡ്ഗരി പറഞ്ഞു.

ഈ ഗവണ്‍മെന്‍റിന് പണത്തിന്‍റെ കാര്യത്തില്‍ യാതൊരു കുറവുമില്ല. എന്നാല്‍ കാര്യങ്ങള്‍ ചെയ്യാനും തീരുമാനങ്ങളെടുക്കാനുമുള്ള മാനസികാവസ്ഥയും അത്തരമൊരു ഉദ്ദേശവും ചങ്കൂറ്റവുമാണ് ഇല്ലാതെപോയത്, അദ്ദേഹം പറഞ്ഞു.

തീരുമാനങ്ങളെടുക്കുന്നതിലുള്ള നിഷേധാത്മക മനോഭാവവും ധൈര്യക്കുറവുമാണ് സര്‍ക്കാരിന്‍റെ പ്രധാന പോരായ്മയെന്നും നിതിന്‍ ഗഡ്ഗരി പറഞ്ഞു.