തി​രു​വ​ന​ന്ത​പു​രം: ക​ളി​യി​ക്കാ​വി​ള​യി​ൽ സ്പെ​ഷ​ൽ എ​സ്ഐ വി​ൽ​സ​ണെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ടു​ന്ന​തി​ല്‍ തീ​രു​മാ​നം ചൊ​വ്വാ​ഴ്ച. മു​ഖ്യ​പ്ര​തി​ക​ളാ​യ തൗ​ഫീ​ക്കി​ന്‍റെ​യും അ​ബ്ദു​ള്‍ ഷ​മീ​മി​ന്‍റെ​യും ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ൽ ചൊവ്വാഴ്ച മൂ​ന്നു മ​ണി​ക്ക് കു​ഴി​തു​റൈ ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി വി​ധി പ​റ​യും.

പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട​രു​തെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ വാ​ദി​ച്ചു. ക​സ്റ്റ​ഡി​യി​ൽ വി​ട്ടാ​ൽ പ്ര​തി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യുണ്ടെന്ന് അ​ഭി​ഭാ​ഷ​ക​ർ വ്യക്തമാക്കി. പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി ര​ണ്ട് അ​ഭി​ഭാ​ഷ​ക​രാ​ണ് ഹാ​ജ​രാ​യ​ത്. പ്ര​തി​ക​ൾ​ക്ക് ഐ​എ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ച​താ​യി ത​മി​ഴ്നാ​ട് പോ​ലീ​സ് അറിയിച്ചിരുന്നു.