തിരുവനന്തപുരം: സ്വകാര്യ ആഡംബര ബസുകള്‍ക്ക് പെര്‍മിറ്റ് ഒഴിവാക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണമെന്ന് സ്റ്റേറ്റ് പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. പട്ടം ശശിധരനാണ് ഇക്കാര്യം ആവശ്യപ്പെട്ടത് .

പെര്‍മിറ്റ് നീക്കുന്നതോടെ കുത്തകകള്‍ ബസ് മേഖല കൈയടക്കും. കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍ നഷ്ടത്തിലാകും . നിലവിലെ സ്വകാര്യബസ് മേഖലയും തകര്‍ന്ന് തൊഴിലാളികളുടെ ജോലിയും നഷ്ടപ്പെടും .അതെ സമയം ഈ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ലേബര്‍ കമ്മിഷണര്‍ ചെയര്‍മാനായ ഗവ. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വ്യവസായബന്ധ സമിതി വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നാണ് ആവശ്യം .