ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ വീണ്ടും തീപിടിത്തം. ഡല്‍ഹിയിലെ സിവില്‍ ലൈന്‍ മെട്രോ സ്റ്റേഷനു സമീപമുള്ള ട്രാന്‍സ്പോര്‍ട്ട് ഓഫീസിലാണ് ഇക്കുറി തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
അഗ്നിശമനസേനയുടെ എട്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണയക്കാന്‍ ശ്രമം നടത്തുകയാണ്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഉത്തം നഗറിലും, വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ലോറന്‍സ് റോഡിലുള്ള ചെരിപ്പു കമ്ബനിയിലും ചൊവ്വാഴ്ച നടന്ന തീപിടിത്തതില്‍ വന്‍ നാശനഷ്ടം സംഭവിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.