മുംബൈ: നടി ഷബാന അസ്മിക്ക് കാറപകടത്തില്‍ പരിക്കേറ്റ സംഭവത്തില്‍ കാറോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്.

അപകടകരമായി വാഹനമോടിച്ചതിനും മോട്ടാര്‍ വാഹന നിയമത്തിലെ ചില വകുപ്പുകളും ചേര്‍ത്താണ് ഡ്രൈവര്‍ അംലേഷ് യോഗേന്ദ്ര കാമത്തിനെതിരെ കേസെടുത്തത്.

മുംബൈ-പുണെ എക്സ്പ്രസ് ഹൈവേയില്‍ ഇന്നലെയാണ് ഷബാന സഞ്ചരിച്ച കാര്‍ ട്രക്കിന് പുറകില്‍ ഇടിച്ചത്. ട്രക്ക് ഡ്രൈവറുടെ പരാതിയിലാണ് കാര്‍ ഓടിച്ച അംലേഷ് കാമത്തിനെതിരെ കേസെടുത്തത്. ഗുരുതരമായ പരിക്കേറ്റ നടി ഇപ്പോള്‍ മുംബൈ ധീരുഭായ് അമ്ബാനി ആശുപത്രിയില്‍ ചികിത്സയിലാണ്.