ന്യൂഡല്‍ഹി: ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 10 ഉ​റ​പ്പാ​യ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി ആം ​ആ​ദ്മി പാ​ര്‍​ട്ടി. എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും ലോ​ക നി​ല​വാ​ര​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ​വും ശു​ദ്ധ​മാ​യ വാ​യു​വും ശു​ദ്ധ​യാ​യ യ​മു​ന​യും കേ​ജ​രി​വാ​ള്‍ വോ​ട്ട​ര്‍​മാ​ര്‍​ക്ക് വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഡ​ല്‍​ഹി നി​വാ​സി​ക​ള്‍ എ​ല്ലാ​വ​ര്‍​ക്കും 24 മ​ണി​ക്കൂ​റും ശു​ദ്ധ​മാ​യ കു​ടി​വെ​ള്ള​വും ആ​പ്പി​ന്‍റെ വാ​ഗ്ദാ​ന​ങ്ങ​ളി​ലു​ണ്ട്.

ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നേരത്തെ തുടങ്ങി വെച്ച സൗജന്യ പദ്ധതികള്‍ അധികാരത്തില്‍ വന്നാല്‍ തുടരുമെന്ന ഉറപ്പാണ് കെജ്‍രിവാള്‍ മുന്നോട്ട് വെക്കുന്നത്. 500 കി​ലോ മീ​റ്റ​ര്‍ കൂ​ടി മെ​ട്രോ വ്യാ​പി​പ്പി​ക്കും, ചേ​രി​നി​വാ​സി​ക​ള്‍​ക്ക് ചേ​രി​ക്ക​ടു​ത്ത് വീ​ടു​വ​ച്ചു​ന​ല്‍​കും, സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും സൗ​ജ​ന്യ യാ​ത്ര, 200 യൂ​ണി​റ്റു​വ​രെ വൈ​ദ്യു​തി​ക്ക് നി​ര​ക്കി​ല്ല തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റ് വാ​ഗ്ദാ​ന​ങ്ങ​ള്‍.

2015 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 70 ല്‍ 67 ​സീ​റ്റും ആ​പ്പ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.