തിരുവനന്തപുരം: സെന്‍കുമാര്‍ വിഷയത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ ബിഡിജെഎസ്. സെന്‍കുമാറിനെ നിലയ്ക്ക് നിര്‍ത്താന്‍ സംഘടന തയാറാകണമെന്നും ആര്‍എസ്‌എസ് നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടണമെന്നും ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഗോപകുമാര്‍ ആവശ്യപ്പെട്ടു.

എന്‍ഡിഎ ഘടകകക്ഷി നേതാക്കള്‍ക്കെതിരെ സെന്‍കുമാര്‍ പരസ്യ പ്രസ്താവന തുടരുമ്ബോഴും ബിജെപി പാലിക്കുന്ന മൗനത്തില്‍ ബിഡിജെഎസ് നേതൃത്വം അസ്വസ്ഥരാണ്. ബിജെപി അംഗമല്ലെന്ന് സെന്‍കുമാര്‍ പറയുന്നുണ്ടെങ്കിലും സംഘപരിവാര്‍ വേദികളില്‍ അദ്ദേഹം സജീവമാണെന്ന് ബിഡിജെഎസ് ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താല്‍ തന്നെ സെന്‍കുമാറിന്റെ പ്രവൃത്തികള്‍ മുന്നണി ബന്ധത്തെ ബാധിക്കുന്നതാണ്. സെന്‍കുമാര്‍ വളര്‍ന്നു വരുന്ന സാക്കിര്‍ നായിക്കാണെന്നും ഹിന്ദു സംഘടനകള്‍ക്ക് അദ്ദേഹം ബാധ്യതയായി മാറുമെന്നും ബിഡിജെഎസ് നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.