ചിക്കാഗോ: ചിക്കാഗോയിലും പരിസരങ്ങളിലുമുള്ള റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളുടെ പ്രൊഫഷണല്‍ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയര്‍ (മാര്‍ക്ക്) മിഡ്‌വെസ്റ്റിന്റെ വാര്‍ഷിക കുടുംബമേള വിപുലമായ പരിപാടികളോടെ ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തും.

അമിതാ ഹെല്‍ത്ത് ഹോളി ഫാമിലി മെഡിക്കല്‍ സെന്ററിന്റെ പ്രസിഡന്റും, സി.ഇ.ഒയുമായ കൊയലാണ്ടാ വില്‍സണ്‍ സ്റ്റബ്‌സ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മാര്‍ക്ക് അംഗവും ചിക്കാഗോ മെതഡിസ്റ്റ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്ററും സി.ഇ.ഒയുമായ ജോസഫ് ചാണ്ടി മുഖ്യ പ്രഭാഷണം നടത്തും.

സമ്മേളനത്തില്‍ വച്ചു 2020 -21 വര്‍ഷത്തേക്ക് മാര്‍ക്കിനെ നയിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട റഞ്ചി വര്‍ഗീസ്, ജോബി ചാക്കോ, സഖറിയ ചേലക്കല്‍, തോമസ് പതിനഞ്ചില്‍, ഷാജന്‍ വര്‍ഗീസ്, സണ്ണി കൊട്ടുകാപ്പള്ളി, സമായ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.

ഒരു കുടുംബത്തില്‍ നിന്നും ഒന്നിലധികം റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളുള്ള കുടുംബങ്ങളെ സമ്മേളനത്തില്‍ വച്ച് പ്രത്യേകം ആദരിക്കുന്നതാണ്. വിജയ് വിന്‍സെന്റ് ഈ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. മാര്‍ക്ക് കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ തുടര്‍ന്ന് അരങ്ങേറും. രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയും, ഈവര്‍ഷത്തെ പ്രത്യേകതയായ ഫാഷന്‍ഷോയും സമയാ ജോര്‍ജ് കോര്‍ഡിനേറ്റ് ചെയ്യും.

നിലവിലുള്ള എക്‌സിക്യൂട്ടീവ് ഭാരവാഹികളായ യേശുദാസന്‍ ജോര്‍ജ്, സമയാ ജോര്‍ജ്, ജോസഫ് റോയി, അനീഷ് ചാക്കോ, ഷാജന്‍ വര്‍ഗീസ്, സണ്ണി കൊട്ടുകാപ്പള്ളി എന്നിവരോടൊപ്പം കമ്മിറ്റി അംഗങ്ങളായ സഖറിയ ഏബ്രഹാം, സ്കറിയാക്കുട്ടി തോമസ്, റഞ്ചി വര്‍ഗീസ്, റെജിമോന്‍ ജേക്കബ്, സനീഷ് ജോര്‍ജ്, ടോം കാലായില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കും.

വളരെ വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈവര്‍ഷത്തെ കുടുംബ സംഗമത്തില്‍ എല്ലാ റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളും കുടുംബ സമേതം പങ്കെടുക്കണമെന്നു പ്രസിഡന്റ് യേശുദാസന്‍ ജോര്‍ജ്, നിയുക്ത പ്രസിഡന്റ് റെഞ്ചി വര്‍ഗീസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: ജോസഫ് റോയി (മാര്‍ക്ക് സെക്രട്ടറി)