ധാ​ക്ക: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​യും ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​നെ​യും വിമർശിച്ച് ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന. ഇ​ന്ത്യ​യു​ടെ പു​തി​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി അ​നാ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ ഇ​ത് ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണെ​ന്നും ഷെ​യ്ഖ് ഹ​സീ​ന പ്ര​തി​ക​രി​ച്ചു.

ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം കൊ​ണ്ടു​വ​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും ഗ​ൾ​ഫ് ന്യൂ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അവർ പ​റ​ഞ്ഞു. സി​എ​എ-​എ​ൻ​ആ​ർ​സി വി​ഷ​യ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഷെ​യ്ഖ് ഹ​സീ​ന പ്ര​തി​ക​രി​ക്കു​ന്ന​ത്.