ഹ്യൂസ്റ്റന്‍: തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രെറ്റര്‍ ഹ്യൂസ്റ്റന്‍ (ക്രിസ്തുമസ്പുതുവത്സര ആഘോഷം സ്റ്റാഫോര്‍ഡ് പാരീസ് ബാങ്കറ്റ് ഹാളില്‍ ജനുവരി ന് ശനിയാഴ്ച വിവിധ പരിപാടികളോടെ വര്‍ണ്ണോജ്വലമായിനടത്തി.

ക്രിസ്മസ് പാപ്പായുടെവരവോടെ കരോള്‍ ഗാനങ്ങളാല്‍അഘോഷാന്തരീഷം മുഖരിതമായി.പ്രസിഡന്റ് ശ്രീ. ജയന്‍ അരവിന്ദാക്ഷന്‍ നിലവിളക്ക് കൊളുത്തി ഔപചാരികമായി ആഘോഷം ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെ സ്‌നേഹവും സൗഹാര്‍ദ്ദവും സഹകരണവും ആണ് അസോസിയേഷന്റെ ശക്തി അത് നിലനിര്‍ത്തി കൊണ്ടുപോകണമെന്നും പ്രസംഗത്തില്‍ അദ്ദേഹം എടുത്തു പറഞ്ഞു. സെക്രട്ടറി ശ്രീ ബൈജു അമ്പൂക്കന്‍ സ്വാഗത പ്രസംഗത്തില്‍ പുതിയതായി ഗ്രൂപ്പിലേക്ക് ചേര്‍ന്ന കുടുംബങ്ങളെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. മിസ്സോറിസിറ്റികൌണ്‍സില്‍മെമ്പര്‍ ശ്രീ.ആന്റണി മറൗലിസ് വിശിഷ്ടതിഥി ആയിരുന്നു.

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ പങ്കെടുത്ത കലാ വിരുന്ന് കണ്ണിനും കാതിനും കുളിര്‍മയേകി. തൃശൂര്‍ വനിതകള്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ് കിച്ചന്‍ ഡാന്‍സ്‌നാടന്‍ ഡാന്‍സ് തുടങ്ങിയവക ഒരു പ്രൊഫഷണല്‍ സ്‌റ്റേജ് ഷോ കാണുന്ന പ്രതീതി ഉളവാക്കി. പുരുഷന്മാര്‍ അവതരിപ്പിച്ച തകര്‍പ്പന്‍ ഫ്യൂഷന്‍ ഡാന്‍സ് കാണികളെ ഇളക്കിമറിച്ചു. ടാഗ് ബോയ്‌സ്ടീം അവതരിപ്പിച്ച ബാര്‍ബികോമഡി ഡാന്‍സും എല്ലാവരെയും ഒരുപോലെ ചിരിപ്പിച്ചു. കൂടാതെ സോളോ ഡാന്‍സ്സോളോ സോങ് ഡ്യുവറ്റ്ഡാന്‍സ്ഫാമിലി ഡാന്‍സ്ടീന്‍സ് ഗ്രൂപ്പ് ഡാന്‍സ്‌കിഡ്‌സ് ഡാന്‍സ്‌ക്വിസ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ഓരോ വ്യക്തിയുടെയും കഴിവുകള്‍ തെളിയിക്കുന്നതും മനോഹരവുമായിരുന്നു

ആദ്യവസാനം വരെ ഓരോ ഡയലോഗിലും പഞ്ചുള്ള കോമഡി എടുത്തു പറയേണ്ട ഒന്നാണ്. ടാഗ് കൊയര്‍ ടീം നയിച്ച ക്രിസ്മസ്ഗാനാലാപനങ്ങള്‍ അതീവ ഹൃദയഹാരിയും ഇമ്പകരവുമായിരുന്നു. മംഗളങ്ങള്‍ പാടിഅവതരിപ്പിച്ച കപ്പിള്‍ ഡാന്‍സ്’കാണികള്‍ക്ക് വേറിട്ട അനുഭവം തന്നെയായിരുന്നു. ഓളം കലാപരിപാടികള്‍ഒട്ടും കാലതാമസമില്ലാതെ ഒന്നിനു പിറകെ ഒന്നായി നടത്താന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചത് എം സി മാരായ അന്‍സിയ അറക്കല്‍അലന്‍ ജോണ്‍തുടങ്ങിയവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

സ്വാദിഷ്ടമായ ഡിന്നറോടെപരിപാടികള്‍അവസാനിച്ചു.തുടര്‍ന്നുണ്ടായിരുന്ന ഡിജെ ഡാന്‍സിലും എല്ലാവരും പങ്കെടുത്തു.