കൊച്ചി: യുഎപിഎ നിയമത്തിനെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ. യുഎപിഎയിലെ പുതിയ ഭേദഗതി അനുസരിച്ച് ആരെയും തീവ്രവാദിയായി മുദ്രകുത്തി ജയിലിലടക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ആർക്കെങ്കിലുമെതിരെ യുഎപിഎ ചുമത്തപ്പെട്ടാൽ സ്വയം നിരപരാധിയാണെന്ന് തെളിയിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളതെന്നും പ്രശാന്ത് ഭൂഷൻ ചൂണ്ടിക്കാട്ടി.
യുഎപിഎയും എൻഎസ്എയും ഭരണഘടനാ വിരുദ്ധമാണെന്നും പ്രശാന്ത് ഭൂഷൻ കൂട്ടിച്ചേർത്തു. കൊച്ചിയിൽ യുഎപിഎ നിയമത്തിനെതിരെ നടന്ന ബഹുജനറാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.