ആലപ്പുഴ: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു കൂടത്തായിയില്‍ അരങ്ങേറിയത്. ഒരു കുടുംബത്തിലെ നിരവധിയാളുകളെ കൊന്നൊടുക്കിയ സത്യാവസ്ഥ വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവരികയായിരുന്നു. സംഭവത്തെ ആസ്പദമാക്കി കൂടത്തായി എന്ന പേരില്‍ പരമ്ബര ഇറങ്ങിയിരിക്കുകയാണ്. പരമ്ബരയെ അനൂകൂലിച്ചും പ്രതികൂലിച്ചും നിവരധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ കൂടത്തായി പരമ്ബരയെ വിമര്‍ശിച്ച്‌ പൊതുമരാമത്ത് മന്ത്രി ജിസുധാകരന്‍ രംഗത്തെത്തിയിരിക്കുകയാണ്.

കൂടത്തായി കൊലപാതക പരമ്ബര കേസിനെ ആസ്പദമാക്കിയുള്ള ചാനല്‍ പരിപാടി കൂടുതല്‍ പേരെ കൊല്ലാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴയില്‍ മംഗളം സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഈ കാര്യത്തില്‍ പ്രതികരിച്ചത്.

ഒരു ടെലിവിഷന്‍ ചാനലില്‍ കൂടത്തായി കേസിനെ കുറിച്ചുള്ള സീരിയല്‍ കാണാനിടയായി. അത് കൊലപാതങ്ങള്‍ക്കെതിരായ വികാരമല്ല ഉണ്ടാക്കുന്നത്. കോടതിയില്‍ കേസ് നടക്കുമ്ബോള്‍ ഇതൊന്നും ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

കേസ് നടന്ന് കൊണ്ടിരിക്കെയാണ് കൂടത്തായി എന്ന പേരില്‍ മലയാളത്തില്‍ പരമ്ബര ആരംഭിച്ചത്.
പരമ്ബരയില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമാ താരം മുക്തയാണ്.
അതേസമയം സംഭവത്തെ ആസ്പദമായി സിനിമയും അണിയറയില്‍ ഒരുക്കുന്നുണ്ട്.