ഹൈ​ദ​രാ​ബാ​ദ്: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് ഹൈ​ദ​രാ​ബാ​ദ് ഒ​സ്മാ​നി​യ സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ൻ സി. ​കാ​സി​മി​നെ തെ​ലു​ങ്കാ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച രാ​വി​ലെ ഹൈ​ദ​രാ​ബാ​ദി​ലെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ളു​മാ​യി കാ​സിം നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യി പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അ​തേ​സ​മ​യം, പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ ക്യാ​ന്പ​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. അ​തേ​സ​മ​യം, അ​റ​സ്റ്റ് ന​ട​പ​ടി​ക്കെ​തി​രേ സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് നാ​രാ​യ​ണ​യും രം​ഗ​ത്തെ​ത്തി.