കൊളംബിയ, സൗത്ത് കരലിന: ശാസ്താംകോട്ട സൂര്യകാന്തിയില്‍ സാംകുട്ടി ഏബ്രഹാമിന്റെ ഭാര്യയും അടൂര്‍ മണിമന്ദിരത്തില്‍ കെ.ജി. വര്‍ഗീസ് മുതലാളിയുടെ മകളുമായ ശാന്തമ്മ സാം വര്‍ഗീസ് സൗത്ത് കരലിനയില്‍ നിര്യാതയായി.

മക്കള്‍: സിമി സാം, കൊളംബിയ, സൗത്ത് കരലിന; സ്മിത സാം, ന്യു മെക്‌സിക്കൊ. മരുമക്കള്‍: ജോസഫ് ജോണ്‍; സ്റ്റീവ് ജിയാനോലുക്കസ്. കൊച്ചുമക്കള്‍: കാഷ്, ജോഷ്വ, എലിജാ.

ഓമന അലക്‌സ് (പ്ലാത്തറ, അടൂര്‍);രാജം വര്‍ഗീസ്, സൂസന്‍ ചാക്കോ, ലിസ ജോര്‍ജ്, രാജന്‍ വര്‍ഗീസ് മുതലാളി, അഡ്വ. മോനച്ചന്‍ മുതലാളി (എലാവരും അമേരിക്ക) സഹോദരരാണ്.

പൊതുദര്‍ശാനം: ജനുവരി 18 ശനി, വൈകിട്ട് 6 മുതല്‍ 8:30 വരെ: തോംസണ്‍ ഫ്യൂണറല്‍, 4720 അഗസ്റ്റാ റോഡ്, ലെക്‌സിംഗ്ടണ്‍, സൗത്ത് കരലിന

സംസ്‌കാരം: ജനുവരി 19 ഞായര്‍ഉച്ചക്ക് 1:30: തോമസണ്‍ ഫ്യൂണറല്‍

വിവരങ്ങള്‍ക്ക്: അഡ്വ. മോനച്ചന്‍ മുതലാളി 704-451-8264