കോതമംഗലം: കൈപ്പിള്ളില്‍ പരേതനായ കെ.പി. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (ചീരകത്തോട്ടം കുടുംബാംഗം) നിര്യാതയായി.

സംസ്കാരം ജനുവരി 18-നു ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോതമംഗലം എം.എ കോളജ് ജംഗ്ഷനിലുള്ള സ്വവസതയില്‍ വച്ചു നടത്തപ്പെടുന്ന ശുശ്രൂഷകള്‍ക്കുശേഷം 3 മണിക്ക് കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്കാരം നടത്തപ്പെടും.

മക്കള്‍: പൗലോസ് കെ. മാത്യു (റിട്ട. കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ കോതമംഗലം), പ്രൊഫ. കെ.എം. കുര്യാക്കോസ് (റിട്ട. പ്രൊഫ. ബി.പി.സി കോളജ് പിറവം), സോഫി, ഷിബു, അനിത (എം.എ കോളജ് കോതമംഗലം).
മരുമക്കള്‍: ലീന, ലിസി, ലിനോസ്, ഷൈനി, റ്റിറ്റി.

സി.കെ. പോള്‍ (റിട്ട. ടീച്ചര്‍ സെന്റ് ജോര്‍ജ് എച്ച്.എസ് കോതമംഗലം) യു.എസ്.എ സഹോദരനും, റവ.ഫാ. ആകാശ് സി. പോള്‍ (യു,.എസ്.എ) സഹോദരപുത്രനുമാണ്.
പ്രൊഫ. ബേബി എം. വര്‍ഗീസ് (കോതമംഗലം) സഹോദരീപുത്രനാണ്.
ന്യൂജേഴ്‌സിയില്‍ നിന്നും അടുത്തബന്ധു ലാലു കുര്യാക്കോസ് അറിയിച്ചതാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ആകാശ് പോള്‍ (770 855 1992).