മുംബൈ: എടിഎമ്മിൽ സഹായത്തിനെത്തിയയാൾ സ്ത്രീയിൽനിന്ന് 38,000 രൂപ തട്ടിയെടുത്തു. മുംബൈ പടിഞ്ഞാറൻ കല്യാണിലാണു സംഭവം. സ്ത്രീയുടെ ഡെബിറ്റ് കാർഡ് കൈക്കാലാക്കി പകരം ഉപയോഗശൂന്യമായ കാർഡ് നൽകിയാണു തട്ടിപ്പ് നടത്തിയത്.
2000 രൂപ പിൻവലിക്കുന്നതിനായി എടിഎമ്മിൽ കയറിയതായിരുന്നു സ്ത്രീ. സാങ്കേതിക പ്രശ്നങ്ങൾ കാരണം എടിഎം മെഷീനിൽനിന്ന് പണം പിൻവലിക്കാൻ സാധിച്ചില്ല. ഈ സമയത്തു പിന്നിൽ നിന്നിരുന്നയാൾ സഹായം വാഗ്ദാനം ചെയ്തു കാർഡ് വാങ്ങി മെഷീനിൽ ഇട്ടു. പണം പിൻവലിച്ചു നൽകി.