പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ സൂ​ക്ഷി​ച്ച വ​ൻ സ്പി​രി​റ്റ് ശേ​ഖ​രം ത​മി​ഴ്നാ​ട്ടി​ൽ പി​ടി​കൂ​ടി. ഐ​ബി​യും എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ 15,750 ലി​റ്റ​ർ സ്പി​രി​റ്റാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ത​മി​ഴ്നാ​ട് തി​രു​പ്പൂ​ർ, ചി​ന്ന​കാ​നു​ർ ഭാ​ഗ​ത്തു ര​ഹ​സ്യ ഗോ​ഡൗ​ണി​ലാ​ണ് സ്പി​രി​റ്റ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പി​ടി​കൂ​ടി​യ സ്പി​രി​റ്റി​ന് 50 ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ന്ന് എ​ക്സൈ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​രെ​യും പി​ടി​കൂ​ടി​യി​ട്ടി​ല്ല.