ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ ഭീ​തി വി​ത​ച്ച് കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്നു. വൈ​റ​സ് ബാ​ധയെ തു​ട​ർ​ന്ന് ര​ണ്ടു പേ​ർ രാ​ജ്യ​ത്ത് മ​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ട്. 41 പേ​രി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 1700 ഓ​ളം പേ​ര്‍​ക്ക് രോ​ഗം പ​ട​ര്‍​ന്നി​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ബ്രി​ട്ട​നി​ലെ എം​ആ​ര്‍​സി സെ​ന്‍റ​ർ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. വ്യൂ​ഹാ​ന്‍ ന​ഗ​ര​ത്തി​ല്‍ ഡി​സം​ബ​റി​ലാ​ണ് ആ​ദ്യ​മാ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് രോ​ഗം മൂ​ലം ര​ണ്ട് പേ​ര്‍ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ജ​ല​ദോ​ഷം മു​ത​ൽ ഗു​രു​ത​ര​മാ​യ ശ്വാ​സ​കോ​ശ പ്ര​ശ്‌​ന​ങ്ങ​ൾ​ക്കു​വ​രെ കാ​ര​ണ​മാ​കു​ന്ന വൈ​റ​സു​ക​ളാ​ണ് കൊ​റോ​ണ വൈ​റ​സ്. ശ്വ​സ​ന​പ്ര​ശ്‌​ന​ങ്ങ​ൾ, പ​നി, ചു​മ ഇ​വ​യെ​ല്ലാ​മാ​ണ് സാ​ധാ​ര​ണ ല​ക്ഷ​ണ​ങ്ങ​ൾ.