കോഴിക്കോട്​: രാഹുല്‍ ഗാന്ധിയെ എം.പിയായി തെരഞ്ഞെടുത്തതാണ്​ കേരളം ചെയ്​ത വിനാശകരമായ കാര്യമെന്ന്​ ചരിത്രകാരന്‍ രാമ​ചന്ദ്ര ഗുഹ. ഇന്ത്യന്‍ രാഷ്​ട്രീയത്തില്‍ നരേന്ദ്രമോദിക്കെതിരെ രാഹുലിന്​ ഒരു സാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

സ്വാതന്ത്ര്യസമരകാലത്ത്​ പാരമ്ബര്യമുള്ള പാര്‍ട്ടിയായിരുന്നു കോണ്‍​ഗ്രസ്​. എന്നാല്‍, ഇപ്പോഴത്​ കുടുംബാധിപത്യം മാത്രമുള്ള പാര്‍ട്ടിയായി അധഃപതിച്ചു. ഇതാണ്​ ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്​ട്രീയം വളരാനുള്ള പ്രധാനകാരണമെന്നും രാമച​ന്ദ്ര ഗുഹ വ്യക്​തമാക്കി.

ഞാന്‍ രാഹുല്‍ ഗാന്ധിക്കെതി​രല്ല. അദ്ദേഹം നല്ലൊരു മനുഷ്യനാണ്​. ഇന്ത്യയിലെ യുവാക്കള്‍ക്ക്​ അഞ്ചാം തലമുറ കുടുംബാധിപത്യത്തിലുള്ള നേതാവിനെയല്ല ആവശ്യം. രാഹുല്‍ ഗാന്ധിയെ മലയാളികള്‍ വീണ്ടും തെരഞ്ഞെടുക്കകയാണെങ്കില്‍ മോദിക്ക്​ 2024ല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നടക്കുന്ന പൗരത്വ പ്രതിഷേധങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.