വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ അയ്യപ്പന്‍. ക്വീന്‍ എന്ന സിനിമയിലെ ചിന്നു എന്ന കഥാപാത്രമായിരുന്നു സാനിയയെ പ്രശസ്തിയിലേക്ക് എത്തിച്ചത്. ആദ്യ സിനിമയിലെ കഥാപാത്രം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ നിരന്തരം ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു.

പതിനേഴ് വയസുകാരിയായ സാനിയ അരങ്ങേറ്റത്തിലൂടെ തന്നെ ആറോളം അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ചും സാനിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കി. ഇപ്പോള്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലും സാനിയ അഭിനയിക്കുന്നുണ്ട്. അതിനൊപ്പം സാനിയയുടെ ആദ്യ ചിത്രമായ ക്വീനിന്റെ രണ്ടാം ഭാഗം വരുന്നതായി അടുത്തിടെ സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു.

ക്വീനിന്റെ രണ്ടാം ഭാഗത്തിനായി സംവിധായകന്‍ വിളിച്ചപ്പോള്‍ കണ്ണും അടച്ച്‌ തന്നെ അതിന്റെ ഭാഗമാവുകയാണ്. അത് മറ്റൊരു മികച്ച സിനിമയായിരിക്കുമെന്നാണ് തന്റെ ആത്മവിശ്വാസം. ഇതല്ലാതെ സാനിയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ച വേറെയും സിനിമകള്‍ നിരവധിയാണ്. തമിഴിലേക്കും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് നടിയിപ്പോള്‍. ഞാന്‍ മലയാളവും തമിഴും വ്യക്തമായി സംസാരിക്കും. കാരണം എന്റെ പിതാവ് ഒരു തമിഴനാണ്. ചെന്നൈയിലായിരുന്നു അദ്ദേഹം. അമ്മയാണ് മലയാളി. ഈ ചിത്രം ക്വീന്‍ പോലൊരു മൂവിയായിരിക്കും. സിനിമയില്‍ ഒരു ഡാന്‍സര്‍ ആയിട്ടാണ് അഭിനയിക്കുന്നത്.