ന്യുയോര്‍ക്ക് സര്‍ഗ്ഗവേദിയുടെ പ്രതിമാസയോഗം 2020 ജനുവരി 19 ഞായര്‍ വൈകുന്നേരം 6 മണിക്ക് എല്‍മോണ്ടിലുള്ള കേരളാ സെന്ററില്‍ കൂടുന്നതാണ്.

പ്രസ്തുത യോഗത്തില്‍ കവിയും എഴുത്തുകാരനുമായ സന്തോഷ് പാല ”സമകാലിക കവിതകളിലെ നൂതന പ്രവണതകള്‍” എന്ന വിഷയം ചര്‍ച്ചക്കവതരിപ്പിക്കുന്നതാണ്.

എല്ലാ സഹൃദയരും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്ത് യോഗം
വിജയിപ്പിക്കണമെന്ന് സ്‌നേഹപൂര്‍വ്വം
താല്പര്യപ്പെടുന്നു.

എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരം നേര്‍ന്നുകൊണ്ട് സര്‍ഗ്ഗവേദിക്കുവേണ്ടി,
പി. ടി. പൗലോസ് (516 366 9957), ഡോഃ നന്ദകുമാര്‍ ചാണയില്‍ (516 354 0013)