വാഷിങ്ടണ്‍: കഴിഞ്ഞ മാസം അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ യുവതിയുടെ മൃതദേഹം സ്വന്തം കാറിനുള്ളില്‍ കണ്ടെത്തി. ചിക്കാഗോ ലയോള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥിയായ സുരീല്‍ ദാബാവാല (34)യുടെ മൃതദേഹമാണ് കാറിന്റെ ഡിക്കിയില്‍നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബര്‍ 30 മുതലാണ് യുവതിയെ കാണാതായിരുന്നത്.

യുവതിയെ കാണാനില്ലെന്നു കാണിച്ച്‌ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് യുവതിക്കായി വ്യാപക തിരച്ചിലും നടന്നു. ഇതിനിടയിലാണ് തിങ്കളാഴ്ച ചിക്കാഗോയിലെ വെസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്കിന് സമീപത്തുവെച്ച്‌ ഇവരുടെ കാര്‍ കണ്ടെത്തിയത്. കാറിന്റെ ഡിക്കിയില്‍ ഒരു പുതപ്പിനുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്പുറത്തുവന്നാല്‍ മാത്രമേ മരണം സംബന്ധിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.