ന്യൂ​​ഡ​​ല്‍​​ഹി: പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി നി​​യ​​മ​​ത്തി​​നെ​​തി​​രെ പ്ര​​തി​​ഷേ​​ധി​​ച്ച​​തി​​ന്​ അ​​റ​​സ്​​​റ്റി​​ലാ​​യ ഭീം ​​ആ​​ര്‍​​മി ത​​ല​​വ​​ന്‍ ച​​ന്ദ്ര​​ശേ​​ഖ​​ര്‍ ആ​​സാ​​ദ്​ ജ​​യി​​ല്‍ മോ​​ചി​​ത​​നാ​​യ​​ശേ​​ഷം വീ​​ണ്ടും ഡ​​ല്‍​​ഹി ജ​​മാ മ​​സ്​​​ജി​​ദി​​ല്‍. വെ​​ള്ളി​​യാ​​ഴ്​​​ച പ്രാ​​ര്‍​​ഥ​​ന​​ക്കെ​​ത്തി​​യ വി​​ശ്വാ​​സി​​ക​​ളോ​​ടൊ​​പ്പം പ​​ടി​​ക​​ളി​​ലി​​രു​​ന്ന്​ ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ആ​​മു​​ഖം വാ​​യി​​ച്ച ആ​​സാ​​ദ്, നി​​യ​​മം പി​​ന്‍​​വ​​ലി​​ക്കും വ​​രെ പോ​​രാ​​ട്ടം തു​​ട​​രു​​മെ​​ന്ന്​ ആ​​വ​​ര്‍​​ത്തി​​ച്ചു. ഡി​​സം​​ബ​​ര്‍ 21ന്​ ​​ജ​​മാ മ​​സ്​​​ജി​​ദി​​ല്‍​​നി​​ന്ന്​ അ​​റ​​സ്​​​റ്റി​​ലാ​​യ ആ​​സാ​​ദ്​ ​ ഉ​​പാ​​ധി​​ക​​ളോ​​ടെ ജാ​​മ്യം ല​​ഭി​​ച്ച​​തി​​നെ തു​​ട​​ര്‍​​ന്ന്​​ വ്യാ​​ഴാ​​ഴ്​​​ച രാ​​​ത്രി​​യാ​​ണ്​ ജ​​യി​​ല്‍ മോ​​ചി​​ത​​നാ​​യ​​ത്. കരിനിയമം പിന്‍വലിക്കും വരെ സമരം തുടരും. ജാമ്യം നല്‍കിയ​പ്പോള്‍ തീസ്​ ഹസാരി കോടതി നിഷ്​കര്‍ഷിച്ച വ്യവസ്​ഥകള്‍ ലഘൂകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഹരജി നല്‍കുമെന്നും നീതിന്യായ വ്യവസ്​ഥയില്‍ വി​ശ്വാസമുണ്ടെന്നും ആസാദ്​ പറഞ്ഞു.

നാ​ലാ​ഴ്​​ച ഡ​ല്‍​ഹി​യി​ല്‍ ഉ​ണ്ടാ​ക​രു​ത്, സമരം നടക്കുന്ന ഷഹീന്‍ബാഗില്‍ പോകരുത്​​ എ​ന്ന​ത​ട​ക്ക​മു​ള്ള ഉ​പാ​ധി​ക​ളോ​ടെ​യാ​ണ്​ ആസാദിന്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​ല്ലാ ശ​നി​യാ​ഴ്​​ച​യും ആ​സാ​ദി​​​​​െന്‍റ നാ​ടാ​യ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സ​ഹാ​റ​ന്‍​പു​ര്‍ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക​ണം, ചി​കി​ത്സ​ക്ക്​ ഡ​ല്‍​ഹി​യ​ി​ല്‍ വ​രേ​ണ്ട​തു​ണ്ടെ​ങ്കി​ല്‍ അ​നു​മ​തി വാ​ങ്ങ​ണം, ഒ​രു മാ​സ​ത്തി​നു ശേ​ഷം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​തു​വ​രെ മാ​സ​ത്തി​ലെ അ​വ​സാ​ന ശ​നി​യാ​ഴ്​​ച സ​ഹാ​റ​ന്‍​പു​ര്‍ സ്​​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക​ണം തു​ട​ങ്ങി​യ ഉ​പാ​ധ​ക​ളും കോ​ട​തി മ​ു​ന്നോ​ട്ടു​വെ​ച്ചു.

ജയില്‍മോചിതനായി 24 മണിക്കൂറിനകം സഹാറന്‍പുരിലേക്ക്​ പോകണമെന്നാണ്​ കോടതി നിര്‍ദേശം. അതിന്​ മുമ്ബ്​ ജമാ മസ്​ജിദ്​ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ആസാദിന്‍െറ അപേക്ഷ കോടതി അനുവദിക്കുകയായിരുന്നു. രവിദാസ്​ ക്ഷേത്രം, ഗുരുദ്വാര, ക്രിസ്​ത്യന്‍ പള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ്​ ആസാദ്​ ജമാ മസ്​ജിദിലെത്തിയത്​. ആയിരക്കണക്കിന്​ പേര്‍ ‘ആസാദി’ വിളികളോടെ​ ആസാദിനെ വരവേറ്റു.