ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച മൊബൈല്‍ ഫോണുകള്‍ പിടികൂടി.സംഭവത്തില്‍ രണ്ട് ചൈനീസ് പൗരന്‍മാരെ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. യിന്‍ ഗായാംഗ്, ഫംഗാവോ ജാവോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

ഹോണര്‍,വിവോ എന്നീ ബ്രാന്‍ഡുകളില്‍ ഉള്ള മൊബൈല്‍ ഫോണുകളാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.ആകെ 80 മൊബൈലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും തന്നെ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.ഹാന്‍ഡ് ബാഗുകളിലായിരുന്നു ഇവര്‍ ഫോണുകള്‍ സൂക്ഷിച്ചിരുന്നത്.

ബെയ്ജിംഗില്‍ നിന്നും വിമാനം നമ്ബര്‍ സിഎ 947 ലാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.