ആവശ്യമായ സാധനങ്ങൾ
 • പനീർ – 200 ഗ്രാം ( ക്യൂബ്സിൽ കട്ട് ചെയ്യുക ) സവാള – 1 വലുത്
 • പച്ചമുളക് – 3 എണ്ണം
 • ഇഞ്ചി – 1 ഇഞ്ച് നീളം
 • വെളുത്തുള്ളി – 4 – 6 അല്ലി
 • തക്കാളി – 1
 • അണ്ടിപരിപ്പ് – 8-10 എണ്ണം (ഇളം ചൂടുവെളളത്തിൽ കുതിർത്ത് വെക്കുക)
 • മല്ലിപൊടി – 1 ടിസ്പൂൺ
 • മുളക്പൊടി – 1 ടേബിൾ സ്പൂൺ
 • മഞ്ഞൾപൊടി – 1 ടിസ്പൂൺ
 • ഗരംമസാലപൊടി – 1 ടിസ്പൂൺ
 • കസൂരിമേത്തി – 1 ടിസ്പൂൺ
 • മല്ലിയില – ആവശ്യത്തിന്
 • ഉപ്പ് – ആവശ്യത്തിന്
 • എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
 • പാനിൽ കസൂരിമേത്തി ചെറുതായി ചുടാക്കി മാറ്റി വെക്കുക.
 • അതേ പാനിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് ഇട്ട് വഴറ്റുക.
 • പാത്രത്തിലേക്ക് മാറ്റി തണുത്താൽ മിക്സിയിൽ അരച്ച് വെക്കുക.
 • അണ്ടിപരിപ്പും അരച്ചു വെക്കുക.
 • പാനിൽ എണ്ണ ഒഴിച്ച് ചൂടായാൽ തക്കാളി, പച്ചമുളക് ഇട്ട് വഴറ്റുക. മല്ലിപൊടി, മുളകുപൊടി, മഞ്ഞൾപൊടി ഇട്ട് പച്ചമണം മാറുന്നത് വരെ വഴറ്റുക. ( പൊടികൾ കരിഞ്ഞു പോവരുത്. സ്വാദ് മാറും.)
 • ഇതിലേക്ക് അരച്ച സവാള, ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ഇട്ട് 2,3 മിനിറ്റ് നന്നായി വഴറ്റുക.
 • പനീർ കഷണങ്ങൾ ചേർക്കുക.
 • അരച്ച അണ്ടിപരിപ്പ് പേസ്റ്റും ഗരംമസാലപൊടിയും ആവശ്യത്തിന് ഉപ്പും, വെളളവും ചേർത്ത് ഇളക്കി കസൂരിമേത്തി കൈകൊണ്ട് ക്രഷ് ചെയ്ത് ഇട്ട് 2,3 മിനിറ്റ് ചെറിയതീയിൽ വേവിക്കുക.
 • മല്ലിയില ചേർത്ത് ചൂടോടെ വിളമ്പാം.