മൈസൂരു: നടി രശ്മിക മന്ദാനയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. കൊടക് ജില്ലയിലെ വിരാജ്പേട്ടിലുള്ള രശ്മികയുടെ വീട്ടില്‍ ആദായനികുതി വകുപ്പിലെ പത്ത് ഉദ്യോഗസ്ഥരത്തെിയാണ് റെയ്ഡ് നടത്തിയത്. രാവിലെ എഴരയോടെയാണ് റെയ്ഡ് ആരംഭിച്ചത്.

Read More: ശല്യം ചെയ്തയാള്‍ക്ക് ശിക്ഷവാങ്ങി നല്‍കി ദംഗല്‍ നായിക, പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഹേറ്റ് ക്യാംപയിന്‍

റെയ്ഡ് നടക്കുമ്ബോള്‍ രശ്മികയുടെ മാതാപിതാക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഒരു സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരുന്നു രശ്മിക. രശ്മികയുടെ പിതാവിന്റെ പേരിലുള്ള സ്ഥാപനത്തിലും റെയ്ഡ് നടന്നു.

മൂന്ന് സ്വകാര്യ വാഹനങ്ങളിലായാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തിയത്. നടിയുമായി ബന്ധപ്പെട്ട പണമിടപാടുകളും മറ്റു സ്വത്ത് വിവരങ്ങളും ശേഖരിച്ചുവെന്നാണ് വിവരം.

2016ല്‍ പുറത്തിറങ്ങിയ കിരിക്ക് എന്ന ചിത്രത്തിലൂടെയാണ് രശ്മികയുടെ സിനിമാ പ്രവേശനം. കന്നഡയിലും തെലുങ്കിലുമായി നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ രശ്മിക അവതരിപ്പിച്ചിട്ടുണ്ട്. ഗാതാ ഗോവിന്ദം, ഡിയര്‍ കോംറേഡ് തുടങ്ങിയ രശ്മി മുഖ്യവേഷത്തിലെത്തിയ ചിത്രങ്ങള്‍ക്ക് മലയാളത്തിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.