പെരിന്തല്‍മണ്ണ: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വനിയമഭേദഗതി രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുമെന്നും ജനങ്ങളെ വിഭജിക്കുന്ന നീക്കങ്ങളില്‍ നിന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ പിന്മാറണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി ആവശ്യപ്പെട്ടു.

‘യുവത്വം നിലപാട് പറയുന്നു’ എന്ന ശീര്‍ഷകത്തില്‍ 25-ന് പെരിന്തല്‍മണ്ണയില്‍ നടക്കുന്ന എസ്.വൈ.എസ്. ജില്ലാ യുവജനറാലിയുടെ ഭാഗമായി പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച എലൈറ്റ്-2020 യില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സാന്നിധ്യമായ എസ്.വൈ.എസിന്റെ നേതൃത്വത്തിലുള്ള സുന്നി സ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ വളര്‍ച്ചയ്ക്ക് കരുത്തേകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് ഇ.കെ. മുഹമ്മദ് സഖാഫി ഉദ്ഘാടനംചെയ്തു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്ബ് അധ്യക്ഷത വഹിച്ചു.