വാഷിംഗ്ടണ്‍ ഡി.സി.: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധികള്‍ ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി ജാക്ക്‌സണ്‍ ഹൈറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.
ജനുവരി 5ന് ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ.ജോണ്‍ തോമസ് ടീം അംഗങ്ങളെ സ്വാഗതം ചെയ്യുകയും, കോണ്‍ഫറന്‍സിനു വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കാന്‍ ഇടവകാംഗങ്ങളോട് അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തു.
ട്രഷറാര്‍ എബി കുര്യാക്കോസ്, മാത്യൂ വര്‍ഗീസ്, സോഫി വില്‍സണ്‍ എന്നിവര്‍ കോണ്‍ഫറന്‍സിനെ കുറിച്ചും, രജിസ്‌ട്രേഷനെകുറിച്ചും, കോണ്‍ഫറന്‍സില്‍ പ്രസിദ്ധീകരിയ്ക്കുന്ന സുവനീറിനെകുറിച്ചും വിവരണങ്ങള്‍ നല്‍കി.
നിരവധി അംഗങ്ങള്‍ കോണ്‍ഫറന്‍സിലേക്ക് രജിസ്റ്റര്‍ ചെയ്യുകയും, സുവനീറിലേക്ക് പര്യങ്ങള്‍ നല്‍കുകയും ചെയ്തു. കൂടാതെ അംഗങ്ങള്‍ ഗ്രാന്റ് സ്‌പോണ്‍സര്‍ഷിപ്പ് എടുക്കുകയും ചെയ്തു.
ഇടവകയില്‍ നിന്നും നല്‍കിയ എല്ലാ സഹായ സഹകരണങ്ങള്‍ക്കും, ഫിനാന്‍സ് ചെയര്‍ ചെറിയാന്‍ പെരുമാള്‍ നന്ദി അറിയിച്ചു.