ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സ് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​തി​രി​ക്കാ​ൻ ഡ​ൽ​ഹി എ​എ​പി സ​ർ​ക്കാ​ർ മ​നഃപൂ​ർ​വം വീ​ഴ്ച​വ​രു​ത്തി​യെ​ന്ന് ബി​ജെ​പി. പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ വൈ​കു​ക​യാ​ണ്. അ​തി​നു കാ​ര​ണം ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ ആ​രോ​പി​ച്ചു.

നീ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള കാ​ല​താ​മ​സ​ത്തി​ന് എ​എ​പി ഉ​ത്ത​ര​വാ​ദി​ക​ളാ​ണ്. വ​ധ​ശി​ക്ഷ​യ്ക്കെ​തി​രാ​യി ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി​യ​തി​നു ശേ​ഷം ര​ണ്ട​ര​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും എ​എ​പി സ​ർ​ക്കാ​ർ പ്ര​തി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സു​പ്രീം കോ​ട​തി വി​ധി​ക്കു ശേ​ഷം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ എ​എ​പി സ​ർ​ക്കാ​ർ പ്ര​തി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ അ​വ​രെ തൂ​ക്കി​ലേ​റ്റു​ക​യും രാ​ജ്യ​ത്തി​നാ​കെ നീ​തി ല​ഭി​ക്കു​ക​യും ചെ​യ്യു​മാ​യി​രു​ന്നു- ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു.

നി​ർ​ഭ​യ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ഈ ​മാ​സം 22 ന് ​ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ഇ​ന്ന​ലെ ഡ​ൽ​ഹി സ​ർ​ക്കാ​ർ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ചി​രു​ന്നു. രാ​ഷ്‌​ട്ര​പ​തി​ക്ക് ദ​യാ​ഹ​ർ​ജി​ക​ൾ ന​ൽ​കി​യ​ത് അ​ട​ക്ക​മു​ള്ള നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി പ്ര​തി​ക​ൾ മു​ന്നോ​ട്ടു പോ​കു​ന്ന​തി​നാ​ൽ 22 ന് ​വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കി​ല്ല. ദ​യാ​ഹ​ർ​ജി ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​മ​യം വേ​ണ്ടി​വ​രു​മെ​ന്ന് ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​റി യി​ച്ചു.

പ്ര​തി​ക​ൾ​ക്കെ​ല്ലാം ദ​യാ​ഹ​ർ​ജി ന​ൽ​കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. ഇ​തെ​ല്ലാം ത​ള്ളി​യാ​ൽ ത​ന്നെ ഇ​തി​നു ശേ​ഷം പ്ര​തി​ക​ൾ​ക്ക് 14 ദി​വ​സ​ത്തേ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ ശേ​ഷം മാ​ത്ര​മേ ശി​ക്ഷ ന​ട​പ്പാ​ക്കാ​നാ​കൂ. അ​തി​നാ​ൽ 22 ന് ​വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​കി​ല്ലെ​ന്നാ​ണ് ഡ​ൽ​ഹി സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ അ​റി​യി​ച്ച​ത്.