തി​രു​വ​ന​ന്ത​പു​രം: കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് പ​രീ​ക്ഷ​യ്ക്കാ​യി സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ട്ട​ത്തോ​ടെ അ​വ​ധി​യെ​ടു​ക്കു​ന്ന​തി​നെ​തി​രെ സ​ർ​ക്കാ​ർ. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ങ്കി​ൽ‌ ജോ​ലി രാ​ജി​വ​ച്ച് എ​ഴു​ത​ട്ടെ​യെ​ന്ന് പൊ​തു​ഭ​ര​ണ​വ​കു​പ്പ് സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ ശി​പാ​ർ​ശ​യി​ൽ പ​റ​യു​ന്നു. സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ല്‍ ഇ​രു​ന്നു കൊ​ണ്ട് മ​റ്റൊ​രു ജോ​ലി​ക്ക് വേ​ണ്ടി പ​ഠി​ച്ച് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് പൊ​തു​ഭ​ര​ണ​വ​കു​പ്പ് സെ​ക്ര​ട്ട​റി കെ.​ആ​ര്‍ ജ്യോ​തി​ലാ​ലി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

പ​രീ​ക്ഷ എ​ഴു​താ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ജോ​ലി ഉ​പേ​ക്ഷി​ച്ച് പ​ഠി​ക്കാം. അ​ല്ലെ​ങ്കി​ൽ ഇ​വ​ർ എ​ഴു​തു​ന്ന പ​രീ​ക്ഷ അ​യോ​ഗ്യ​മാ​ക്കും. ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ച്ച് സ്വ​ന്തം കാ​ര്യം നോ​ക്കു​ക​യാ​ണ് ഇ​വ​ര്‍ ചെ​യ്യു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് കൈ​മാ​റി​യ ശി​പാ​ര്‍​ശ​യി​ല്‍ പൊ​തു​ഭ​ര​ണ​വ​കു​പ്പ് സെ​ക്ര​ട്ട​റി പ​റ​യു​ന്നു.

സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ മാ​ത്രം അ​ന്‍​പ​ത് പേ​രാ​ണ് കെ​എ​എ​സ് പ​രീ​ക്ഷ എ​ഴു​താ​നാ​യി ഇ​തു​വ​രെ അ​വ​ധി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ത്ര​യ​ധി​കം പേ​ര്‍ അ​വ​ധി​യെ​ടു​ക്കു​ന്ന​ത് സെ​ക്ര​ട്ട​റി​യേ​റ്റ് പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്നും ധ​ന​ബ​ജ​റ്റി​നാ​യി നി​യ​മ​സ​ഭ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ട്ട അ​വ​ധി​യെ​ടു​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും പൊ​തു​ഭ​ര​ണ​സെ​ക്ര​ട്ട​റി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ട്ട അ​വ​ധി അ​നു​വ​ദി​ക്ക​രു​തെ​ന്ന് പൊ​തു​ഭ​ര​ണ​വ​കു​പ്പ് സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.