പുതുക്കാട്: പാലിയേക്കര ടോള്‍പ്ലാസയില്‍ തദ്ദേശീയ വാഹനങ്ങള്‍ക്ക് പുതിയതായി സൗജന്യപാസ് അനുവദിക്കുന്ന വിഷയത്തില്‍ അടിയന്തര തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ട് മന്ത്രി സി. രവീന്ദ്രനാഥ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി.

ടോള്‍പ്ലാസ അധികൃതരുമായുള്ള ചര്‍ച്ചക്ക് ശേഷം മന്ത്രി ടോള്‍പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങള്‍ക്ക് നിലവിലുള്ള യാത്രാസൗജന്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അറിയിച്ചു . ടോള്‍പ്ലാസയുടെ ഇരു ഭാഗത്തേക്കും ആദ്യ ട്രാക്കുകള്‍ തദ്ദേശീയ വാഹനങ്ങള്‍ക്ക് അനുവദിക്കുന്നത് ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നു പറഞ്ഞ മന്ത്രി പ്രശ്നത്തില്‍ അടിയന്തര പരിഹാരമാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി പ്രോജക്‌ട് ഡയറക്ടര്‍ക്കും കത്ത് സമര്‍പ്പിച്ചിട്ടുണ്ട് .