ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍നിന്ന് വീണ് വയോധികന് ഗുരുതരമായി പരുക്കേറ്റു . ബേപ്പൂര്‍ മാത്തോട്ടം ജുമാമസ്ജിദിന് സമീപം മുഹാസിര്‍ മന്‍സിലില്‍ മമ്മദ് കോയ (65)യ്ക്കാണ്‌ പരുക്കേറ്റത് . ബുധനാഴ്ച 9.15-നായിരുന്നു സംഭവം .

ചെന്നൈ എക്‌പ്രസില്‍ യാത്രചെയ്യുകയായിരുന്നു മമ്മദ്. തീവണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ തെന്നി വണ്ടിയുടെയും പ്ലാറ്റ്‌ഫോമിന്റെയും ഇടയില്‍ വീഴുകയായിരുന്നു. തീവണ്ടി നിര്‍ത്തി ഉടന്‍തന്നെ ഇദ്ദേഹത്തെ വലിച്ചുപുറത്തെടുത്തെങ്കിലും ബോധരഹിതനായി. തുടര്‍ന്ന് ആര്‍.പി.എഫ്. സംഘം ആശുപത്രിയിലെത്തിച്ച്‌ പ്രഥമശുശ്രൂഷ നല്‍കി. തലയ്ക്കും നട്ടെല്ലിനും സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.