കട്ടക്ക്: വീണ്ടും രാജ്യത്തെ ഭീതിയിലാഴ്ത്തി ട്രെയിന്‍ അപകടം. മുംബൈ-ഭുവനേശ്വര്‍ ലോകമാന്യ തിലക് ടെര്‍മിനസ് എക്‌സ്പ്രസ് ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ച്‌ പാളംതെറ്റി. ഒഡീഷയിലെ കട്ടക്കില്‍ രാവിലെ ഏഴോടെയാണ് അപകടം.

അപകടത്തില്‍ എട്ടു കോച്ചുകളാണു പാളം തെറ്റിയതെന്നു റെയില്‍വേ അധികൃതരെ ഉദ്ധരിച്ച്‌ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 25 പേര്‍ക്കു പരുക്കേറ്റെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. യാത്രക്കാരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്തു കനത്ത മഞ്ഞ് ആയിരുന്നെന്നും ഇതാണോ അപകട കാരണമെന്നു വ്യക്തമല്ലെന്നും അധികൃതര്‍ പറഞ്ഞു.

ANI

@ANI

Chief Public Relation Officer (CPRO), East Coast Railway: 20 people injured after eight coaches of Lokmanya Tilak Express derail near Salagaon. No casualty reported till now. https://twitter.com/ANI/status/1217650741474557952 

ANI

@ANI

Odisha: Seven coaches derailed and several people injured after Lokmanya Tilak Express hits a guard van of a goods train near Salagaon at about 7 am today.

View image on Twitter
View image on Twitter
63 people are talking about this