കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ നാല് സ്ഥിരം സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഇന്ന്. ധനകാര്യം, ക്ഷേമകാര്യം, പൊതുമരാമത്ത്, നികുതി അപ്പീല്‍ എന്നീ സ്ഥിരസമിതികളിലേക്കാണ് ഇന്ന് പതിനൊന്ന് മണിയോടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

നേരത്തെ നടന്ന നഗരാസൂത്രണ സ്ഥിരംസമിതി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റ സാഹചര്യത്തില്‍ ഇന്നത്തെ തിരഞ്ഞെടുപ്പ് നിര്‍ണായകമാകും.