കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വനിയമ ഭേദഗതിക്കെതിരേ പൗരാവകാശ സംരക്ഷണ സമിതിയുടെ (മഹല്ല് കമ്മിറ്റി) നേതൃത്വത്തില്‍ വ്യാഴാഴ്ച കോട്ടയത്ത് നടത്തുന്ന പ്രകടനത്തിന്റെ ഭാഗമായി നഗരത്തില്‍ വൈകീട്ട് ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. വൈകീട്ട് 3.30 മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കെ.കെ. റോഡ് വഴിവരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍ നിന്നു ഇടത്തേക്കു തിരിഞ്ഞു ദേവലോകംവഴി പോകണം . കെ.കെ. റോഡ് വഴി നഗരത്തിലേക്ക്‌ വരുന്ന വാഹനങ്ങള്‍ കളക്ടറേറ്റ് ജങ്‌ഷനില്‍നിന്നു തിരിഞ്ഞ് ലോഗോസ് ജങ്‌ഷന്‍, റെയില്‍വേ സ്റ്റേഷന്‍ വഴി നാഗമ്ബടം ഭാഗത്തേക്ക് പോകേണ്ടതാണ് .

നഗരത്തില്‍നിന്ന് കെ.കെ. റോഡ് വഴി പോകേണ്ട വാഹനങ്ങള്‍ സിയേര്‍സ് ജങ്‌ഷന്‍, ഗ്രീന്‍പാര്‍ക്ക്, റെയില്‍വേ സ്റ്റേഷന്‍, ലോഗോസ് ജങ്‌ഷന്‍, കഞ്ഞിക്കുഴി വഴി പോകണം. എം.സി. റോഡില്‍ ചിങ്ങവനത്തുനിന്നുവരുന്ന വാഹനങ്ങള്‍ സിമന്റുകവലയില്‍നിന്നു തിരിഞ്ഞ് പാറേച്ചാല്‍ ബൈപാസിലൂടെ തിരുവാതുക്കല്‍, കുരിശുപള്ളി, അറുത്തൂട്ടി, ചാലുകുന്നു വഴി പോകണമെന്ന് പോലീസ് അറിയിച്ചു .