പത്തനംതിട്ട: കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ക്കായി കേരള കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗം ഉപസമിതി രൂപവത്കരിച്ചു.

തോമസ് ചാഴികാടന്‍ കണ്‍വീനറായും ജോസഫ് എം.പുതുശ്ശേരി, വി.സി ഫ്രാന്‍സിസ്, വി.ടി ജോസഫ്, ജേക്കബ് തോമസ് അരികുപുറം എന്നിവര്‍ അംഗങ്ങളായുമുള്ള ഉപസമതിക്കാണ് രൂപംനല്‍കിയിരിക്കുന്നത്. ജോസ് കെ. മാണി എം.പിയാണ് ഇക്കാര്യം അറിയിച്ചത്.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ 2019-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക തന്നെ ഉപയോഗിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം ജോസ് വിഭാഗം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. ആവശ്യപ്പെട്ടു.