വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ രണ്ട് പ്രൊവിന്‍സുകള്‍ നോര്‍ത്ത് ടെക്‌സസും ഡാലസും സംയുക്തമായി ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ചര്‍ച്ച്, കരോള്‍ട്ടന്റെ ഓഡിറ്റോറിയത്തില്‍ നടന്നു.
ജോ അന്ന ജോണിന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. മുഖ്യാതിഥി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ.ജോഷ്വാ ജോര്‍ജ് അതിഥി കോപ്പല്‍ നഗരസഭാംഗം ബിജു മാത്യു, ഡബ്ലിയൂ എം.സി ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ള, നോര്‍ത്ത് ടെക്‌സസ് ട്രഷറര്‍ ശാന്താപിള്ള പ്രസിഡന്റ് ജോണ്‍സണ്‍ തലച്ചെല്ലൂര്‍, നോര്‍ത്ത് ടെക്‌സസ് വൈസ് ചെയര്‍ വുമണ്‍ ആന്‍സി തലച്ചെല്ലൂര്‍, ഡാലസ് പ്രസിഡന്റ് ഫിലിപ്പ് ചാക്കോ, റീജിയണ്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ് എന്നിവര്‍ നിലവിളക്ക് കൊളുത്തുന്ന ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് ഫാ.ജോഷ്വാ ജോര്‍ജും ബിജു മാത്യുവും ഗോപാലപിള്ളയും ജോണ്‍സണ്‍ തലചെല്ലൂരും ആശംസാ പ്രസംഗങ്ങള്‍ നടത്തു.
ബാബു ചിറയിലും ഷഷാജിയും അല്‍ഫോണ്‍സച്ചന്‍ കൊയറും മുരളീധരന്‍ ഗംഗാധരനും സുകു വര്‍ഗീസും അലക്‌സാണ്ടര്‍ പാപ്പച്ചനും ഗാനങ്ങള്‍ ആലപിച്ചു. കരന്‍ ജോബി ചിറയിലും റിയാന്‍ മാത്യുവും ശ്രേയ മാത്യുവും റിഥം ഓഫ് ഡാലസും ദീപയും സംഘവും കെല്‍സിയും നൃത്തങ്ങള്‍ അവതരിപ്പിച്ചു. ആദിത് വിനു ഉപകരണസംഗീത പ്രകടനം നടത്തി.
തിരഞ്ഞെടുപ്പു കമ്മീഷ്ണര്‍ ഫ്രാന്‍സിസ് അലക്‌സാണ്ടര്‍ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാവാചകങ്ങള്‍ ഏറ്റു പറഞ്ഞ് ഭാരവാഹികള്‍ അധികാരം ഏറ്റെടുത്തു.
മൂന്ന് ദശകങ്ങളില്‍ അധികമായി ഇന്ത്യയിലെ നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായപദ്ധതികള്‍ നടത്തുന്ന ജോസഫ് ചാണ്ടിയെയും  ദ നസ്രാണീസ് എന്ന പുസ്തകത്തിന്റെ രചയിതാവ് മോളി വര്‍ഗീസിനെയും പരിപാടികള്‍ക്കിടയില്‍ ആദരിച്ചു.
ഡാലസ് പ്രൊവിന്‍സ് ചെയര്‍മാന്‍ അലക്‌സ് അലക്‌സാണ്ടര്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. പ്രിയ ചെറിയാന്‍ പരിപാടികള്‍ നിയന്ത്രിച്ചു. ക്രിസ്മസ്-പുതുവത്സര അത്താഴ വിരുന്നോടെ പരിപാടികള്‍ സമാപിച്ചു.