ആലപ്പുഴ: അരൂര്‍ നിയോജകമണ്ഡലത്തിലെ തീരമേഖലയിലടക്കമുള്ള പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്ന് ഷാനിമോള്‍ ഉസ്മാന് എം.എല്‍.എ. ആവശ്യപ്പെട്ടു. ജലവിഭവവകുപ്പ് മന്ത്രിക്കും വാട്ടര്‍ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇതുസംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു . എന്നാല്‍ മാസങ്ങളായുള്ള പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
വിഷയം ചീഫ് എന്‍ജിനീയറുമായി ചര്‍ച്ചചെയ്തിട്ടുണ്ട്. ഈ മാസം ഇരുപതിന് മുന്‍പായി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് എന്‍ജിനിയര്‍ ഉറപ്പുനല്‍കുകയും ചെയ്തു . പ്രശ്നത്തിന് ഈ സമയപരിധിക്കുള്ളില്‍ പരിഹാരം ആയില്ലെങ്കില്‍ നിരാഹാര സമരമുള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഷാനിമോള്‍ ഉസ്മാന് അറിയിച്ചു.