ഡാളസ്: കേരളാ പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഡാളസ് ചാപ്റ്ററിന്റെ അടുത്ത പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ഡാളസ് ഹെബ്രോണ്‍ പെന്തക്കോസ്ത് സഭാമന്ദിരത്തില്‍ കൂടിയ പൊതു സമ്മേളനത്തില്‍  മുന്‍ പ്രസിഡന്റ് പാസ്റ്റര്‍ തോമസ് മുല്ലക്കല്‍ അദ്ധ്യക്ഷത  വഹിച്ചു. ചാപ്റ്ററിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടുകള്‍ പൊതുയോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പാസ്റ്റര്‍ ജോണ്‍സന്‍ സെഖറിയ (പ്രസിഡന്റ്), പാസ്റ്റര്‍ കെ. വി. തോമസ് ( വൈസ് പ്രസിഡന്റ്), സാം മാത്യു ( സെക്രട്ടറി), രാജു തരകന്‍ ( ജോയിന്റ് സെക്രട്ടറി), തോമസ് ചെള്ളേത്ത്
(ട്രഷറര്‍), എന്നിവരേയും പാസ്റ്റര്‍ മാത്യു ശാമുവേല്‍, പാസ്റ്റര്‍ മാത്യു തോമസ്, പാസ്റ്റര്‍ എ. എം. ജോസഫ്, പാസ്റ്റര്‍ തോമസ് മുല്ലക്കല്‍, വെസ്ലി മാത്യു, ബിജോയ് ചെമ്പകശ്ശേരി എന്നിവരെ കമ്മറ്റി അംഗങ്ങളായും ഉള്ള ഭരണസമിതിയെ
ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. 20202022 വര്‍ഷത്തില്‍
ക്രിസ്തീയ സാഹിത്യരംഗത്ത് കാര്യക്ഷമമായ സംഭാവനകള്‍ ചെയ്യാനുതകുന്ന പദ്ധതികള്‍ പുതിയ ഭരണസമിതി ആസൂത്രണം ചെയ്തിട്ടുണ്ട്.
അമേരിക്കന്‍ ഐക്യനാടുകളില്‍ പാര്‍ക്കുന്ന കേരളാ പെന്തക്കോസ്ത് എഴുത്തുകാരുടേയും, മാധ്യമ പ്രവര്‍ത്തകരുടേയും ഐക്യവേദിയായ കേരളാ പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെ സജീവമായ ഒരു പ്രാദേശിക ഘടകമാണു ഡാളസ് ചാപ്റ്റര്‍.